എൻഎസ്എസ് പുരസ്കാര ജേതാക്കളെ ആദരിച്ചു
1459502
Monday, October 7, 2024 6:10 AM IST
പുൽപ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുരസ്കാരം നേടിയ വിജയ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ, ഉത്തരമേഖലയിലെ മികച്ച വോളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഇതേ വിദ്യാലയത്തിലെ അനിൽഡ കെ. ഷിജിൽ എന്നിവരെ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു, പിടിഎ പ്രസിഡന്റ് ടി.എം. ഷമീർ, എംപിടിഎ പ്രസിഡന്റ് ധന്യ,
എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്. ശ്യാൽ, ബത്തേരി ക്ലസ്റ്റർ കണ്‍വീനർ എ.വി. രജീഷ്, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ, പ്രിൻസിപ്പൽ കെ.എസ്. സതി, വൈസ് പ്രിൻസിപ്പൽ ജി. ബിന്ദു, ഹെഡ്മിസ്ട്രസ് കെ. സിന്ധു, ഷിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.