പൂഴിത്തോട് ബദൽ റോഡ്: പ്രചാരണ വാഹന ജാഥ സമാപനം മാനന്തവാടിയിൽ
1458150
Tuesday, October 1, 2024 8:36 AM IST
പടിഞ്ഞാറത്തറ: പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ രണ്ടിന് രാവിലെ പടിഞ്ഞാറത്തറയിൽ ആരംഭിക്കുന്ന പ്രചാരണ വാഹനജാഥ വൈകുന്നേരം മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഫ്ളാഗ് ഓഫ് ചെയ്യുന്ന ജാഥ കാവുംമന്ദം, പിണങ്ങോട്, പൊഴുതന, വൈത്തിരി, ചുണ്ട, കൽപ്പറ്റ, കന്പളക്കാട്, പനമരം, ദ്വാരക എന്നിവിടങ്ങളിൽ പര്യടനം നടത്തും. സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ജാഥ വിജയിപ്പിക്കാൻ കർമ സമിതി തീരുമാനിച്ചു.
ചെയർപേഴ്സണ് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. യു.സി. ഹുസൈൻ, പ്രകാശൻ, ഉലഹന്നാൻ പട്ടരുമഠം, ബെന്നി മാണിക്കത്ത്, അസീസ് കളത്തിൽ, ജേക്കബ് മാസ്റ്റർ, സി.കെ. ആലിക്കുട്ടി, കമൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. അഷ്റഫ് കുറ്റിയിൽ സ്വാഗതവും ഷമീർ കടവണ്ടി നന്ദിയും പറഞ്ഞു.