300 കുടുംബങ്ങൾക്ക് കിറ്റ് നൽകി
1454087
Wednesday, September 18, 2024 5:35 AM IST
മാനന്തവാടി: മാനന്തവാടി രൂപത വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി മുഖേന നടത്തുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി 300 കുടുബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.
കാരിത്താസ് ഇന്ത്യ, സീമൻസ് എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. ബക്കറ്റ്, മഗ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, സാനിട്ടറി പാഡ് തുടങ്ങിയവ അടങ്ങുന്നതാണ് ഓരോ കിറ്റും. ഇല്ലത്തുവയൽ ഉന്നതിയിൽ സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി. ഹരിദാസ്, സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, പശ്ചിമ ബംഗാൾ സ്റ്റേറ്റ് ഓഫീസർ ബബ്ലു സർക്കാർ, ഫിനാൻസ് മാനേജർ നിക്സണ് മാത്യു, സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ടീം അംഗങ്ങളായ റോബിൻ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ,
ആലിസ് സിസിൽ, ബിൻസി വർഗീസ്, ഷീന ആന്റണി, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി. ഉരുൾ ദുരന്ത ബാധിത പ്രദേശമായ ചൂരൽമല, പ്രളയ ബാധിത പ്രദേശങ്ങളായ കുറുമണി, ചാലിഗദ്ദ, താഴെഅങ്ങാടി, വിമലനഗർ എന്നിവിടങ്ങളിലും കിറ്റ് വിതരണം നടത്തി.