ഉരുൾ ദുരന്തം: പ്രത്യേക അദാലത്തിൽ 360 അപേക്ഷകൾ ലഭിച്ചു
1452987
Friday, September 13, 2024 4:48 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ജില്ലാ ഭരണകൂടം നടത്തിയ ദ്വിദിന പ്രത്യേക അദാലത്തിൽ 360 അപേക്ഷകൾ ലഭിച്ചു. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ ദുരന്തബാധിതരിൽ ഇതുവരെയും സഹായം ലഭിക്കാത്തവർക്കുവേണ്ടിയായിരുന്നു പ്രത്യേക അദാലത്ത്.
മേപ്പാടി എംഎസ്എ ഹാളിൽ നടന്ന അദാലത്തിൽ ആദ്യദിവസം 257 അപേക്ഷകൾ ലഭിച്ചിരുന്നു. രണ്ടാം ദിവസം 103 അപേക്ഷകളാണ് ലഭിച്ചത്.
ദുരന്തബാധിത വാർഡുകളിലുള്ളവർക്ക് അദാലത്തിലെത്തി ആവശ്യങ്ങൾ അറിയിക്കാനും അപേക്ഷ നൽകാനും സംവിധാനം ഒരുക്കിയിരുന്നു. അക്ഷയകേന്ദ്രം, കൃഷി, മൃഗ സംരക്ഷണ വകുപ്പുകൾ എന്നിവയുടെ പ്രത്യേക കൗണ്ടർ അദാലത്തിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു.