വീടുകള്‍ താഴ്ന്നുപോയതിനു കാരണം മണ്ണെടുപ്പെന്ന് ആരോപണം
1443670
Saturday, August 10, 2024 5:42 AM IST
ഗൂഡല്ലൂര്‍: മേലേഗൂഡല്ലൂര്‍, കോക്കാല്‍, ഒന്നര സെന്റ് കോളനി എന്നിവിടങ്ങളില്‍ വീടുകളും കെട്ടിടങ്ങളും റോഡും താഴ്ന്നുപോയതിനു ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിനു വലിയ തോതില്‍ മണ്ണ് നീക്കിയതാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കെട്ടിട നിര്‍മാണത്തിനു മണ്ണെടുത്തതിനു പുറമേ പാറകള്‍ പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വീടുകളും കെട്ടിടങ്ങളും താഴ്ന്നുപോയതെന്നു നാട്ടുകാര്‍ പറയുന്നു.വീടുകള്‍ അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഒന്നരസെന്റ് കോളനിയിലെ ഏഴു കുടുംബങ്ങളെയും മേലേ ഗൂഡല്ലൂര്‍ ആശാഭവനിലെ 52 അന്തേവാസികളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
കോക്കാലിലെത്തിയ കേന്ദ്ര ഭൗമശാസ്ത്ര സംഘം വീടുകള്‍ താഴ്ന്നതു സംബന്ധിച്ച് പഠനം നടത്തിവരികയാണ്. ഒരു മാസം മുമ്പ് കോക്കാലിലും സമീപങ്ങളിലും വീടുകളില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.