തട്ടിപ്പറി; പ്രതി പിടിയിൽ
1443064
Thursday, August 8, 2024 5:33 AM IST
സുൽത്താൻ ബത്തേരി: ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വയോധികരെ പിന്തുടർന്ന് പോക്കറ്റടിയും തട്ടിപ്പറിയും നടത്തുന്നയാൾ പിടിയിലായി. കോഴിക്കോട് ഓമശേരി മരക്കാടൻകുന്ന് മംഗലശേരി നാസറിനെയാണ് എസ്ഐ സി.എം. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നു ചീരാൽ റോഡിലേക്ക് നടന്നുപോകുകയായിരുന്ന ചീയന്പം പാന്പ്ര സ്വദേശിയായ വയോധികന്റെ പോക്കറ്റിലുണ്ടായിരുന്ന 1,000 രൂപ നാസർ തട്ടിപ്പറിച്ചു.
ഇതുസംബന്ധിച്ച പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോട്ടക്കുന്ന് ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.