രക്ഷാപ്രവർത്തനം സർക്കാരിന്റെ നടപടികൾ അഭിനന്ദനാർഹം: പി. രാമഭദ്രൻ
1443063
Thursday, August 8, 2024 5:33 AM IST
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള പിണറായി സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാണെന്ന് കേരള നവോഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ പറഞ്ഞു. മത, സാമുദായിക രാഷ്ട്രീയ സംഘടകളും നടത്തുന്ന പ്രവർത്തനങ്ങളും വിലമതിക്കാനാവാത്തതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരിത ബാധിത പ്രദേശങ്ങൾ പി. രാമഭദ്രൻ സന്ദർശിച്ചു. നവോഥാന സമിതി നേതാക്കളായ കെ. ഗോകുൽദാസ് പാലക്കാട്, കെ.പി. റുഫാസ്, സി.കെ. മണി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.