പ്ലസ് വണ്‍ സീറ്റ്: കെഎസ്യു മാർച്ച് നടത്തി
1431007
Sunday, June 23, 2024 5:58 AM IST
കൽപ്പറ്റ: മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ ആഭിമഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേരിയ സംഘർഷത്തിനു ഇടയാക്കി. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റുചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഹർഷൽ തോമാട്ടുചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ, അനന്തപദ്മനാഭൻ, ബേസിൽ സാബു,
അസ്ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ, യാസീൻ പഞ്ചാര തുടങ്ങിയവർ നേതൃത്വം നൽകി.