പെരിക്കല്ലൂരിലും തോണിക്കടവിവും ഒറ്റയാൻ ശല്യം
1429660
Sunday, June 16, 2024 6:16 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ, തോണിക്കടവ് പ്രദേശങ്ങളിൽ ഒറ്റയാൻ ശല്യം. കഴിഞ്ഞ രാത്രി ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. പെരിക്കല്ലുരിലെ ചെന്പകത്തിനാലിൽ ഷാജുവിന്റെ വീട്ടുമുറ്റത്ത് എത്തിയ ഒറ്റയാൻ ചക്കകൾ പറിച്ചുനശിപ്പിച്ചു. ആനയുടെ ചവിട്ടേറ്റ് കൃഷിയിടങ്ങളിലെ ജലവിതരണക്കുഴലുകൾ തകർത്തു.
കർണാടക വനത്തിൽനിന്നു കബനി നദി കടന്നാണ് ആന പെരിക്കല്ലൂരിലും സമീപ പ്രദേശങ്ങളിലും എത്തുന്നത്. ഒറ്റയാൻ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാണെന്നു പ്രദേശവാസികൾ പറഞ്ഞു. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ കുറ്റമറ്റതാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.