ജീവിത രംഗങ്ങളിലും എ പ്ലസ് നേടണം: ഐ.സി. ബാലകൃഷ്ണൻ
1429458
Saturday, June 15, 2024 5:53 AM IST
സുൽത്താൻ ബത്തേരി: എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ എ പ്ലസ് നേടുന്നത് പോലെ ജീവിത രംഗങ്ങളിലും എ പ്ലസ് നേടണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 100ശതമാനം വിജയവും എല്ലാ വിഷയങ്ങൾക്ക് എ പ്ലസും നേടിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികളെ അനുമോദിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് കോടാനൂർ, സ്കൂൾ ബർസാർ ഫാ. ജെയിംസ് മുളയ്ക്കവിളയിൽ, കൗണ്‍സിലർ രാധ രവീന്ദ്രൻ, പിടിഎ പ്രസിഡന്റുമാരായ ജെറോം എഡിസണ്, ഗീത രംഗനാഥ്, അധ്യാപക പ്രതിനിധികളായ എം.എം. ശോശാമ്മ, സതീഷ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ സാബു എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.