വിദ്യാർഥികളെ ആദരിച്ചു
1428657
Tuesday, June 11, 2024 8:03 AM IST
പുൽപ്പള്ളി: മരകാവ് ഇടവകയിൽ നിന്ന് 2023-24 വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ മാതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. മാതൃവേദി ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജയിംസ് പുത്തൻപറന്പിൽ വിദ്യാർഥികൾക്ക് മെമന്റൊ നൽകി. ഫാ. ജോസഫ് ചിറയിൽ, മാതൃവേദി ഭാരവാഹികളായ ജിനി പുത്തൻകുടി, ദീപ തെക്കേടത്ത്, റ്റിൻസി തറയിൽ, മോളി പൊറ്റേടത്ത്, ഷൈനി മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.