കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
1425363
Monday, May 27, 2024 7:34 AM IST
സുൽത്താൻ ബത്തേരി: നായ്ക്കട്ടിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മറുകര കോളനിയിലെ കൃഷ്ണൻ (45) നാണ് പരിക്കേറ്റത്.
കൈക്കും കാലിനും സാരമായി പരിക്കേറ്റ കൃഷ്ണനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം നാലോടെ വിറക് ശേഖരിക്കാൻ പോയ സമയത്താണ് കരടിയുടെ ആക്രമണമുണ്ടായത്.