ബത്തേരി ഗാന്ധി ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി
1424830
Saturday, May 25, 2024 6:23 AM IST
സുൽത്താൻ ബത്തേരി: ഏറെക്കാലമായി മഴപെയ്താൽ നിറഞ്ഞു കവിയുന്ന ഗാന്ധി ജംഗ്ഷനും പരിസരത്തെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നഗരസഭയുടെ 27 ലക്ഷവും പിഡബ്ല്യുഡിയുടെ 50 ലക്ഷം രൂപയും വകയിരുത്തി ഗാന്ധി ജംഗ്ഷനിൽ നിർമിച്ച കൽവർട്ടും നവീകരിച്ച ഡ്രൈനേജും തുറന്നു കൊടുത്തു.
ഗാന്ധി ജംഗ്ഷനിലെ വെള്ളക്കെട്ട് ഇതുമൂലം നിയന്ത്രിക്കാൻ സാധിക്കും. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണത്തിൽ ആയിരുന്ന റഹീം മെമ്മോറിയൽ റോഡ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ടി.കെ. രമേശ് റോഡ് തുറന്നു നൽകി.
ശക്തമായ മഴ പെയ്യുന്പോൾ കടകളിൽ വെള്ളം കയറുന്നത് മൂലം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് പ്രദേശത്തെ വ്യാപാരികൾ നേരിട്ടിരുന്നത്. കൽവർട്ടിന്റെയും ഡ്രൈനേജിന്റെയും പണി പൂർത്തീകരിച്ചതോടെ ഈ വെള്ളക്കെട്ട് പൂർണമായും നിയന്ത്രിക്കാനാവും.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലിഷ, കൗണ്‍സിലർ സി.കെ. ആരിഫ്, രാഷ്ട്രീയ പ്രതിനിധികളായ പി.ആർ. ജയപ്രകാശ്, സതീഷ് പൂതിക്കാട്, ഷബീർ അഹമ്മദ്, ലിലിൽ, വ്യാപാരി പ്രതിനിധികളായ പി.വൈ. മത്തായി, ശശികുമാർ,
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇൻ ചാർജ് സാലി പൗലോസ്, നഗരസഭ കൗണ്‍സിലർമാർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.