നടവയലിൽ ലഹരിക്കെതിരേ വല നിറയെ ഗോളുകൾ
1424619
Friday, May 24, 2024 5:39 AM IST
നടവയൽ: നടവയൽ സ്പോർട്സ് ആൻഡ് ഗെയിംസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ വലനിറയെ ഗോളുകൾ പദ്ധതിയുടെയും പുതിയ ഗോൾപോസ്റ്റുകളുടെയും ഉദ്ഘാടനം നടത്തി. ആർച്ച്പ്രീസ്റ്റ് ഫാ. ഗർവാസിസ് മറ്റം ഉദ്ഘാടനം ചെയ്തു.
അക്കാദമി പ്രിസിഡന്റ് ദീപു ജോസഫ്, മുൻ ഫുട്ബാൾ താരം ജോസ് ജോർജ്, വാർഡ് അംഗങ്ങളായ തങ്കച്ചൻ നെല്ലിക്കയം, സന്ധ്യ ലിഷു, ജോണ്സൻ ജോർജ്, ബിനു മാങ്കൂട്ടത്തിൽ, ഷാജി കുറിച്ചാത്ത്, സുനിൽ താമരശേരി, തോമസ് സെബാസ്റ്റ്യൻ, ബിജു ജോസ്, ഗ്രേഷസ് ചോലിക്കര, സാബു ലുയ്സ്, ഗ്ലാഡ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു.