ലോക ജൈവവൈവിധ്യദിനം ആഘോഷിച്ചു
1424423
Thursday, May 23, 2024 6:03 AM IST
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജൈവ വൈവിധ്യദിനം ആഘോഷിച്ചു. ജൈവ വൈവിധ്യ ബോർഡിന്റെ അംഗീകാരം ലഭിച്ച കർഷകൻ ശശീന്ദ്രൻ തെക്കുംതറയെ ആദരിച്ചു. കൃഷി റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് അഡ്വ.അബ്ദുറഹ് മാൻ കാതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽദോ ഫിലിപ്പ്, ഡോ.ടി.എ. സുരേഷ്, എസ്.എ. നസീർ, എം. ഉമ്മർ, നിസ നസീർ, രമേഷ് മാണിക്യൻ, കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.