"ഓർമപ്പച്ച’; മെഗാ അലുംമ്നി സംഗമം നടത്തി
1424227
Wednesday, May 22, 2024 6:13 AM IST
സുൽത്താൻ ബത്തേരി: മാർ ബസേലിയോസ് കോളജിൽ "ഓർമപ്പച്ച’ എന്ന പേരിൽ മെഗാ അലുംമ്നി സമംഗമം നടത്തി. 2005 മുൽ 2023 വരെ പഠിച്ചിറങ്ങിയ ബിഎഡ് വിദ്യാർഥികളും മുൻകാല അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ് സംഗമം ഉദ്ഘാടനം ചെയ്തു. ബത്തേരി ബിഷപ്പും കോളജ് മാനേജറുമായ ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു.
വിവിധ കാലങ്ങളിൽ പഠിച്ചിറങ്ങിയവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. 150 ഓളം പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് അലുംമ്നി അസോസിയേഷൻ പ്രതിനിധികളെ തെരഞ്ഞെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. സുനിത് കുമാർ, ലോക്കൽ മാനേജർ ഫാ. ബെന്നി ഇടയത്ത്, വൈസ് പ്രിൻസിപ്പൽ ജയകല, സ്റ്റാഫ് സെക്രട്ടറി രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.