മീൻകൊല്ലി കോളനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി
1416191
Saturday, April 13, 2024 5:48 AM IST
മാനന്തവാടി: ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ നേതൃത്വത്തിൽ ബാവലി മീൻകൊല്ലി കോളനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം കോളനിവാസികളോട് അഭ്യർഥിച്ചു. കോളനിയിലെ വികസന പ്രശ്നങ്ങളിൽ ഇടപെടുമെന്ന് ഉറപ്പുനൽകി.