ആനി രാജ കൽപ്പറ്റ മണ്ഡലത്തിൽ പര്യടനം നടത്തി
1415763
Thursday, April 11, 2024 6:00 AM IST
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ നിയോജകമണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി. ഓരോ പര്യടന കേന്ദ്രത്തിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് സ്ഥാനാർഥിയെ സ്വീകരിക്കാനും കേൾക്കാനും തിങ്ങിക്കൂടിയത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും ബിജെപിയെ അധികാരത്തിൽനിന്നു അകറ്റേണ്ടതിന്റെ ആവശ്യകതയും ആനി രാജ വിശദീകരിച്ചു.
രാവിലെ ഏഴരയോടെ നടുപ്പാറയിയിൽ തോട്ടം തൊഴിലാളികളെ കണ്ടും തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ ഉറപ്പുവരുത്തിയുമായിരുന്നു പര്യടനത്തിനു തുടക്കം. മുണ്ടേരി പരിയാരം, മാണ്ടാട്, വാഴവറ്റ, കൂടോത്തുമ്മൽ, കണിയാന്പറ്റ, ചൂണ്ടക്കര, മേലെ മൈലാടി, മാടക്കുന്ന്, ബാങ്ക്കുന്ന്, കാപ്പിക്കളം, തരിയോട് പത്താംമൈൽ, കാരാറ്റപ്പടി, അത്തിമൂല, ആനോത്ത്, പഴയ വൈത്തിരി, ചുണ്ട എസ്റ്റേറ്റ്, ആനപ്പാറ, മുക്കംകുന്ന്, റിപ്പണ്‍, നെടുങ്കരണ എന്നിവിടങ്ങളിലും പര്യടനം നടന്നു.
വയനാട് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ, നേതാക്കളായ എൻ.ഒ. ദേവസി, സി.എം. ശിവരാമൻ, വി.പി. വർക്കി, സണ്ണി മാത്യു, നജീബ്, കെ. റഫീഖ്, കെ.കെ. തോമസ്, സി.എസ്. സ്റ്റാൻലി, എം. മധു, സി. യൂസഫ്, വി. ഹാരിസ്, പി. സാജിത, കെ. ഷംസുദീൻ, പി.ആർ. നിർമല എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു.