ദീർഘദൂര സർവീസുകളിൽ ചിലത് നിർത്തലാക്കിയത് നഷ്ടംമൂലം: മന്ത്രി
1397041
Sunday, March 3, 2024 5:25 AM IST
പുൽപ്പള്ളി: പെരിക്കല്ലൂരിൽനിന്നുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ ചിലത് നിർത്തലാക്കിയത് നഷ്ടം മൂലമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ.
പാക്കത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സർവീസുകളിൽ സുൽത്താൻബത്തേരിക്കും പെരിക്കല്ലൂരിനുമിടയിൽ കളക്ഷൻ വളരെ കുറവാണ്. ഇത് വലിയ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തലാക്കിയത്.
പെരിക്കല്ലൂർ റൂട്ടിൽ പെർമിറ്റ് ഉണ്ടായിട്ടും സ്വകാര്യ ബസുകൾ രാത്രി സർവീസ് നടത്താത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.