പാർലമെന്റിനെ ദുരുപയോഗം ചെയ്യുന്നു; ആനി രാജ
1396864
Saturday, March 2, 2024 5:33 AM IST
കൽപ്പറ്റ: ജനങ്ങൾക്കെതിരേ പാർലമെന്റിനെ ദുരുപയോഗം ചെയ്യുന്നതായി വയനാട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ആനി രാജ. കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിന്നു അവർ. കോർപ്പറേറ്റ് വർഗീയ ശക്തികൾ ഒന്നിച്ചാണ് രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കുന്നത്.
ജനങ്ങൾക്കെതിരേ പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ്. ജനങ്ങൾക്ക് എതിരായ നിയമ നിർമാണങ്ങളാണ് പാർലമെന്റിൽ കേന്ദ്ര സർക്കാർ നടത്തുന്നത്. ഫാസിസത്തെ രാഷ്ട്രീയ നിപാടുകൊണ്ടാണ് എതിർക്കുന്നത്. രാജ്യത്തെ ജന ജീവിതം ദുസഹമാണ്. പട്ടിണി മരണങ്ങൾ രാജ്യത്ത് ഇപ്പോഴും നടക്കുന്നു.
കർഷകരെ കൊല്ലുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. ആവശ്യമെങ്കിൽ പുതിയ നിയമങ്ങൾ നിർമിക്കണം. നിലവിലെ എംപിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് മണ്ഡലത്തിലെ ജനങ്ങളാണ്. ഇടതു മന്നണി ജനങ്ങളുടെ പ്രതീക്ഷയാണ്.
രാഹുൽ ഗാന്ധി വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരേ മത്സരിക്കുന്നതാണ് നല്ലത്. 45 വർഷമായി രാജ്യത്ത് നടത്തി വരുന്ന പോരാട്ടങ്ങൾ പാർലമെന്റിന് അകത്തും തുടരേണ്ടതുണ്ട്. എതിർസ്ഥാനാർഥി ആരെന്നത് വിഷയമല്ല. ഇടതുപക്ഷം ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കേരളത്തിൽ എൽഡിഎഫ് - യുഡിഎഫ് തമ്മിലാണ് മത്സരം.
പൂക്കോട് വെറ്ററിനറി കോളജിലെ സംഭവങ്ങൾ അപലപനീയമാണെന്നും ആനി രാജ പറഞ്ഞു. മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ആഡ്വ.പി. വസന്തം, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം മഹിതാ മൂർത്തി എന്നിവർ പങ്കെടുത്തു.