പാന്പ്രയിൽ കടുവ ശല്യം രൂക്ഷം
1395650
Monday, February 26, 2024 1:20 AM IST
പുൽപ്പള്ളി: പാന്പ്ര എസ്റ്റേറ്റിലെ കൃഷിയിടത്തിൽ കടുവ. കുരുമുളക് പറിക്കുന്ന തൊഴിലാളികളാണ് കടുവയെ കണ്ടത്. കഴിഞ്ഞദിവസം വൈകിട്ട് നാലോടെയാണ് തൊഴിലാളികൾ കടുവയെ കണ്ടത്. തുടർന്ന് തൊഴിലാളികൾ കടുവയുടെ ചിത്രം പകർത്തി. പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്.
പകൽ പോലും കൃഷിയിടങ്ങളിൽ കടുവയിറങ്ങാൻ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവയെ തുരത്താനാവശ്യമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ ദിവസം പുൽപ്പള്ളി ബത്തേരി റൂട്ടിലും പാന്പ്ര എസ്റ്റേറ്റിന് സമീപം കടുവ ബൈക്ക് യാത്രികർക്ക് നേരെ ചീറിയടുത്തിരുന്നു. അടിയന്തരമായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.