അനിഷ്ട സംഭങ്ങൾക്ക് ഉത്തരവാദികൾ ഹർത്താൽ പ്രഖ്യാപിച്ച രാഷ്ട്രീയ മുന്നണികൾ: എഫ്ആർഎഫ്
1394709
Thursday, February 22, 2024 5:22 AM IST
പുൽപ്പള്ളി: പുൽപ്പള്ളിയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദികൾ ഹർത്താൽ പ്രഖ്യാപിച്ച രാഷ്ട്രീയ മുന്നണികളാണെന്ന് എഫ്ആർഎഫ്. പോലീസ് കേസെടുക്കേണ്ടത് ഇവരുടെ പേരിലാണ്. നിരപരാധികളായ കർഷകരുടെ പേരിൽ കേസെടുത്താൽ എഫ്ആർഎഫ് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും.
ജില്ലയിൽ മന്ത്രിമാരുടെ സംഘമെത്തിയപ്പോൾ വയനാട് നേരിടുന്ന വന്യമൃഗശല്യത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതിൽ ഇവിടുത്തെ രാഷ്ട്രീയ സംവിധാനങ്ങൾ പരാജയപ്പെട്ടതായും യോഗം കുറ്റപ്പെടുത്തി. പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. എ.സി. തോമസ്, എ.എൻ. മുകുന്ദൻ, എൻ.ജെ. ചാക്കോ, ടി. ഇബ്രാഹിം, ഒ.ആർ. വിജയൻ, അപ്പച്ചൻ ചീങ്കല്ലേൽ, ഇ.വി. ജോയി, അജി വർക്കി, ജോമോൻ ഇടിയാൽ, ജോണ്സണ് ചാലക്കുടി എന്നിവർ പ്രസംഗിച്ചു.