വനം വന്യജീവി നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം: അപു ജോണ് ജോസഫ്
1394708
Thursday, February 22, 2024 5:22 AM IST
മാനന്തവാടി: വനം വന്യജീവി നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് കേരള കോണ്ഗ്രസ് ജോസഫ് നിർവാഹക സമിതി അംഗം അപു ജോണ് ജോസഫ്. കാട്ടാന ആക്രമണത്തിൽ കോല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ ജനതയുടെ സംരക്ഷണത്തിനായി പ്രത്യക പാക്കേജ് അനുവദിക്കണമെന്നും കേരള കോണ്ഗ്രസ് ഉന്നതാധികാരി സമിതി അംഗം അപു ജോണ് ജോസഫ്പറഞ്ഞു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, പാർട്ടി ഉന്നതാധിക്കാരി സമിതി അംഗം കെ.എ. ആന്റണി, കേരള ഐടി ആൻഡ് പ്രഫഷണൽ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അഭിലാഷ് പാലാഞ്ചേരി, കരോൾ കുഞ്ഞോം, മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജിതേഷ് കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.