പുൽപ്പള്ളി പ്രതിഷേധം: നിരപരാധികൾക്കെതിരേ പോലീസ് നടപടി പാടില്ല: സിപിഎം
1394443
Wednesday, February 21, 2024 4:58 AM IST
പുൽപ്പള്ളി: കുറുവ വിനോദസഞ്ചാര കേന്ദ്രം ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ശനിയാഴ്ച ടൗണിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരപരാധികളെ കേസിൽ കുടുക്കരുതെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധസ്ഥലത്ത് നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് കുഴപ്പമുണ്ടാക്കിയത്.
എംഎൽഎമാരടക്കം ജനപ്രതിനിധികളെ ആക്രമിക്കാൻ മുതിർന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സജി മാത്യു അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ്ബാബു, രുക്മിണി സുബ്രഹ്മണ്യൻ, എ.വി. ജയൻ, പി.ജെ. പൗലോസ്, ബിന്ദു പ്രകാശ് എന്നിവർ പ്രസംഗിച്ചു.