മുഖ്യമന്ത്രി പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കണം: കേരള കോണ്ഗ്രസ്
1394272
Tuesday, February 20, 2024 7:49 AM IST
കൽപ്പറ്റ: ഗുരുതരമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുവാനും ജനങ്ങൾക്ക് ആശ്വാസം പകരുവാനും വിവിധ വകുപ്പുകളുടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റുവാനും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് കേരള കോണ്ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ.എ. ആന്റണി ആവശ്യപ്പെട്ടു.
വയനാട്ടിലെ ജനങ്ങൾ ഉയർത്തുന്ന ജീവൽ പ്രശ്നങ്ങളുടെ നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന ജില്ലയുടെ ചാർജുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ തികഞ്ഞ പരാജയമാണ്. അദ്ദേഹം ഉൾപ്പെടെയുള്ള മന്ത്രിതല ഉപസമിതിയിൽ നിന്ന് ഇടപെടൽ പ്രതീക്ഷിക്കുന്നില്ല. അവരുടെ സന്ദർശനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോണ്ഗ്രസ് പനമരം മേഖലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ജോർജ് വാതുപറന്പിൽ അധ്യക്ഷത വഹിച്ചു.