കൽപ്പറ്റ: മുട്ടിൽ പരിയാരം വാർഡിൽ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡ് പരിധിയിൽ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 11,12 തീയതികളിലും വാർഡ് പരിധിയിലെ സർക്കാർ ഓഫീസുകൾക്ക് 12നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ 10നു വൈകുന്നേരം ആറു മുതൽ 13നു വൈകുന്നേരം ആറു വരെ പഞ്ചായത്ത് പരിധിയിൽ സന്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.