എയ്ഡ്സ് ദിനാചരണം നടത്തി
1375142
Saturday, December 2, 2023 1:24 AM IST
സുൽത്താൻ ബത്തേരി: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, ഫ്ളെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിൾ അസോസിയേഷൻ, അസംപ്ഷൻ എൻസിസി യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സൈക്കിൾ റാലി നടത്തി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബത്തേരി ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിദ്യ അധ്യക്ഷത വഹിച്ചു. ഫ്ളെയിം കേരള പ്രസിഡന്റ് പി.എ. ബെന്നി, ഇംഹാൻസ് പ്രൊജക്ട് ഡയറക്ടർ ഡോ.വിവിൻ മാത്യു, ബത്തേരി അസംപ്ഷൻ സ്കൂൾ ഹെഡ് മാസ്റ്റർ ബിനു തോമസ്, ബത്തേരി താലൂക്ക് ഹോസ്പിറ്റൽ എസ്ടിഎസ് വിജയൻ, ഐസിടിസി കൗണ്‍സിലർ മൊയ്തീൻ, സുരക്ഷ മാനേജർ കെ.കെ. സിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.