വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1374763
Thursday, November 30, 2023 10:14 PM IST
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കണ്ണോത്തുമല പള്ളിക്കണ്ടി പരേതനായ മൊയ്തുവിന്റെ ഭാര്യ മറിയമാണ്(53)മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ദിവസം കണ്ണോത്തുമലയിൽ ബൈക്ക് അപകടത്തിലാണ് പരിക്കേറ്റത്. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിത. മരുമകൻ: റാഷിദ്.