28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
1374495
Wednesday, November 29, 2023 8:40 AM IST
മീനങ്ങാടി: 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിലായി. മുട്ടിൽ കൊറ്റൻകുളങ്ങര വിനീഷിനെയാണ്(28)എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ്, പ്രിവന്റീവ് ഓഫീസർമാരായ ജി. അനിൽകുമാർ, സി.വി. ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എസ്. അനീഷ്, നിക്കോളാസ് ജോസ്, എം.എസ്. ദിനീഷ്, ഡ്രൈവർ പ്രസാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചെണ്ടക്കുനി ഗവ.പോളിടെക്നിക് കോളജ് പരിസരത്ത് പരിശോധനയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്.
ബംഗളൂരുവിൽനിന്നു വാങ്ങുന്ന എംഡിഎംഎ ജില്ലയിലെത്തിച്ച് വിദ്യാർഥികൾക്കടക്കം വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.