ചോളത്തണ്ട് കൊണ്ടുവരുന്നതിലെ നിരോധനം നീക്കണം: പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ
1374077
Tuesday, November 28, 2023 1:56 AM IST
കൽപ്പറ്റ: കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നതിനു കർണാടക ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ സർക്കാർ ഇടപെടണമെന്ന് വയനാട് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ, പ്രത്യേകിച്ച് ജില്ലയിലെ ക്ഷീരകർഷകരുടെ ജീവിതത്തെ ബാധിക്കുന്നതാണ് കർണാടക തീരുമാനം.
മിൽമ ചോളത്തണ്ടിന് നൽകിയിരുന്ന സബ്സിഡി നിർത്തിയത് ക്ഷീരകർഷകരെ സാന്പത്തിക പ്രതിസന്ധിയിലാക്കി. എന്നിരിക്കെ കർണാടക തീരുമാനം കർഷകരെ ക്ഷീരവൃത്തിയിൽനിന്നു പിൻമാറാൻ നിർബന്ധിതമാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബി.പി. ബെന്നി അധ്യക്ഷത വഹിച്ചു. എ.പി. കുര്യാക്കോസ്, പി.എ. ജോസ് എന്നിവർ പ്രസംഗിച്ചു.