ജില്ലാ സ്കൂൾ കലോത്സവം: സ്റ്റേജിന മത്സരങ്ങൾ ഇന്ന് തുടങ്ങും
1374076
Tuesday, November 28, 2023 1:56 AM IST
സുൽത്താൻബത്തേരി: 42-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിലെ സ്റ്റേജിന മത്സരങ്ങൾ ഇന്ന് തുടങ്ങും. സ്റ്റേജ് ഇതര ഇനങ്ങളിൽ മത്സരം ഇന്നലെ തുടങ്ങി. കലോത്സവം ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് സർവജന ഹയർ സെക്കൻഡറി സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രസംഗിക്കും. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ്, സെന്റ് ജോസഫ്സ് സ്കൂൾ, കൈപ്പഞ്ചേരി ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് കലോത്സവവേദികൾ. 926 ഇനങ്ങളിലായി 3,290 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. 30നാണ് സമാപനം.