കൊലപാതക കേസിൽ ജീവപര്യന്തം തടവ്
1338909
Thursday, September 28, 2023 1:20 AM IST
ഉൗട്ടി: കൊലപാതകക്കേസിൽ ബേക്കറി തൊഴിലാളിക്ക് ഉൗട്ടി ജില്ലാ കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.
ഉൗട്ടി ഞൊണ്ടിമേട് സ്വദേശി ജ്യോതിമണിയെ (44) അടിച്ചു കൊന്ന കേസിലാണ് പാലക്കാട് സ്വദേശിയും ഉൗട്ടിയിലെ സ്വകാര്യ ബേക്കറി ജീവനക്കാരനുമായിരുന്ന ദേവദാസിനെ (40) കോടതി ശിക്ഷിച്ചത്.
2020 മാർച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. ബേക്കറിയിൽ നടന്ന തർക്കത്തിനിടെയാണ് കൊലപാതകം. ഉൗട്ടി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജില്ലാ ജഡ്ജി അബ്ദുൽഖാദറാണ് ശിക്ഷ വിധിച്ചത്.