രോഗങ്ങൾ മൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് കൗണ്‍സലിംഗ്
1338593
Wednesday, September 27, 2023 12:59 AM IST
കൽപ്പറ്റ: മാരക രോഗങ്ങൾ മൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർക്കും അവരെ പരിചരിക്കുന്നവർക്കുമായി മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഓർഗനൈസേഷനും സൗജന്യ കൗണ്‍സലിംഗ് ക്യാന്പ് നടത്തുന്നു.
സുൽത്താൻ ബത്തേരി താലൂക്ക് ഗവ.ആശുപത്രിക്കു സമീപമുള്ള മാസ്റ്റർ മൈൻഡ് കൗണ്‍സലിംഗ് സെന്ററിൽ 29ന് രാവിലെ 10 മുതലാണ് ക്യാന്പെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.ബ്രിജിത്ത് ജോസഫ്, പ്രകാശ് പ്രാസ്കോ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രജിസ്ട്രേഷന് 9847291128 എന്ന നന്പറിൽ ബന്ധപ്പെടാം. കിടപ്പുരോഗികളെ വീടുകളിൽ സന്ദർശിച്ച് കൗണ്‍സലിംഗ് നൽകുന്നതിന് രണ്ടു സ്ഥാപനങ്ങളും സംയുക്തമായി ഹോം കെയർ മെന്റൽ സപ്പോർട്ടിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്.