ആര്യാടൻ മുഹമ്മദ് അനുസ്മരണം നടത്തി
1338337
Tuesday, September 26, 2023 12:22 AM IST
കൽപ്പറ്റ: കേരള നിയമസഭയിൽ ഇരുപത്തിയൊന്പത് വർഷകാലം നിലന്പൂരിനെ പ്രതിനിധീകരിക്കുകയും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിനെ ഡിസിസി അനുസ്മരിച്ചു. ആര്യാടന്റ സംഘടനാ പ്രവർത്തനങ്ങളും പാർലമെന്ററി രാഷ്ട്രീയവും മികവുറ്റതായിരുന്നു.
ആദർശത്തിൽനിന്നും വ്യതിചലിക്കാതെ പ്രശ്നങ്ങളിലൂന്നിയ പരിഹാരമാർഗങ്ങളാണ് അദ്ദേഹത്തിന്റെ നയതന്ത്രത്തിന്റെ പ്രത്യേകതയെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഡിസിസി ഓഫീസിൽ നടത്തിയ ഫോട്ടോ അനാച്ഛാദന ചടങ്ങിൽ പറഞ്ഞു. പി.പി. ആലി, ഒ.വി. അപ്പച്ചൻ, നജീബ് കരണി, പി. ശോഭന കുമാരി, സുരേഷ് ബാബു മേപ്പാടി, നജീബ് പിണങ്ങോട്, ഗിരീഷ് കൽപ്പറ്റ, ഒ.വി. റോയ് മേപ്പാടി, ആയിഷ പള്ളിയാലിൽ, സുന്ദർരാജ് എടപ്പെട്ടി, ദാസൻ കോട്ടക്കൊല്ലി, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പ്രസംഗിച്ചു.