കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ 2023-2024 വർഷത്തെ വണ്‍ സ്കൂൾ വണ്‍ ഗെയിം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ സ്റ്റാൻഡേർഡ് ജിഎസ്എം ക്ലോത്തിൽ തയാറാക്കിയ ജഴ്സി സെറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നൽകണം. ഫോണ്‍: 04936 202593. എംആർഎസ് പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായികമേളയിൽ നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോകുന്നതിനും മത്സരാർഥികളെ സ്റ്റേഡിയത്തിലേക്കും അവിടെ നിന്നും താമസ സ്ഥലത്തേക്കും പരിപാടി പൂർത്തിയായതിനുശേഷം തിരികെ സ്കൂളിലേക്കും എത്തിക്കുന്നതിനായി ഭക്ഷണമുൾപ്പടെ എസി, നോണ്‍ എസി ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് നൽകാൻ തയാറുള്ള ഉടമകൾ, ഏജൻസികളിൽ നിന്നും മത്സരാടിസ്ഥാത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷൻ നൽകണം. ഫോണ്‍: 8075441167.