സംസ്ഥാനതല മെംബർഷിപ്പ് കാന്പയിൻ സംഘടിപ്പിച്ചു
1337642
Saturday, September 23, 2023 12:18 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ സംസ്ഥാനതല മെംബർഷിപ്പ് കാന്പയിൻ വൈറ്റ് ഹൗസ് മാർക്കറ്റിംഗ് ഉടമ പി. ആബിദിന് അംഗത്വം നൽകി വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം അംഗം വി.കെ. തുളസിദാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ബാബു തോട്ടുങ്കര, സെക്രട്ടറി പി. പ്രദീപ് കുമാർ, പി. പ്രസന്നകുമാർ, എം.എസ്. വിശ്വനാഥൻ, എ.ടി. പ്രസാദ് കുമാർ, പി.കെ. സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.