അന്താരാഷ്ട്ര സമാധാനദിനം ആഘോഷിച്ചു
1337427
Friday, September 22, 2023 2:34 AM IST
പുൽപ്പള്ളി: പഴശിരാജാ കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാനദിനം "ഹൈവ-2023’ ആഘോഷിച്ചു.
ലോകസമാധാനം നിലനിർത്തേണ്ടതിന്റെ അനിവാര്യത പുതിയ തലമുറയിലേക്ക് പകരുന്നതിനു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർഥികൾ മെഴുകുതിരികൾ തെളിയിച്ചു. സമാധാനദിന സമ്മേളനം പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് വിഭാഗം മേധാവി ജോസ്ന കെ. ജോസഫ് അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി കെ. ജോബിഷ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജാതി, മത, ലിംഗ, വർണ ഭേദമന്യേ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയെന്നത് ലോകസമാധാനത്തിനു അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റവ.ഡോ.വി.സി. കുര്യാക്കോസ്, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, അശ്വതി ചെറിയാൻ, ഡോ.പി.സി. സന്തോഷ്, അലിജ ജോസഫ് എന്നിവർ പ്രസംഗിച്ചു.