മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ
1337342
Friday, September 22, 2023 12:41 AM IST
പുൽപ്പള്ളി: സീതാദേവീക്ഷേത്രത്തിന് സമീപം കൃഷിയിടത്തിൽ മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മണ്ഡപമൂല അശോകവിലാസത്തിൽ രത്നാകരനാണ്(56)മരിച്ചത്. ഓഗസ്റ്റ് നാല് മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ കൃഷിയിടത്തിൽ ജോലിക്കെത്തിയവരാണ് കമിഴ്ന്ന നിലയിൽ മൃതദേഹം കണ്ടത്. പോലീസ് പരിശോധനയിൽ സമീപത്തുനിന്നു വിഷക്കുപ്പി ലഭിച്ചു. എസ്ഐ. സി.ആർ. മനോജിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. പരേതരായ നാരായണൻ നായർ-പാർവതിയമ്മ ദന്പതികളുടെ മകനാണ്.