ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി
1337256
Thursday, September 21, 2023 7:57 AM IST
ഉൗട്ടി: ഉൗട്ടി നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി. അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴക്കം ചെന്ന 32 കിലോഗ്രാം കോഴി ഇറച്ചി പിടിച്ചെടുത്തു. ഇതുസംബന്ധിച്ച് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ തയാറാക്കുന്നതിന് വേണ്ടിയാണ് പഴക്കം ചെന്ന കോഴി ഇറച്ചി സൂക്ഷിച്ചിരുന്നത്.
ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസർ ഡോ. സുരേഷ്, ഓഫീസർമാരായ നന്തകുമാർ, ശിവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
തമിഴ്നാട്ടിലെ നാമക്കല്ലിൽ സ്വകാര്യ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ചിരുന്നു. ഇതേത്തുടർന്നാണ് ജില്ലയിൽ വ്യാപക പരിശോധന നടത്തുന്നത്. തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലും ഹോട്ടലുകളിൽ പരിശോധന നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.