കൽപ്പറ്റ: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഐഡിബിഐ കൽപ്പറ്റ ശാഖയ്ക്കു മുന്നിൽ ധർണ നടത്തും. രാവിലെ 11ന് ആരംഭിക്കും. കാർഷിക വായ്പയെടുത്ത് പലിശക്കെണിയിൽ അകപ്പെട്ട കർഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, കൂട്ടുപലിശ ഒഴിവാക്കി വായ്പ തിരിച്ചടവിനു സാഹചര്യമൊരുക്കുക, കാർഷിക വായ്പ വിതരണം സുതാര്യവും ഉദാരവുമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ഫോറം നേതാക്കളായ എൻ.ജെ. ചാക്കോ, ടി. ഇബ്രാഹിം, പി.എം. ജോർജ്, എ.സി. തോമസ്, എ.എൻ. മുകുന്ദൻ എന്നിവർ അറിയിച്ചു. ജില്ലയിൽ പുതുമുറ ബാങ്കുകളും സഹകരണ ബാങ്കുകളുമാണ് കർഷക ചൂഷണത്തിൽ മുന്നിലെന്ന് ഫോറം നേതാക്കൾ പറഞ്ഞു.