വയനാട്ടിൽ പച്ചമത്സ്യത്തിനു തീവില
1299979
Sunday, June 4, 2023 7:38 AM IST
മാനന്തവാടി: ട്രോളിംഗ് നിരോധനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ജില്ലയിൽ മത്സ്യത്തിന് തീവില. അയല കിലോഗ്രാമിന് ഇന്നലെ 200-220 രൂപയാണ് ചില്ലറ വിൽപ്പന വില. മത്തി ഉൾപ്പെടെ മറ്റു കടൽ മത്സ്യങ്ങളുടെ വിലയിലും ഗണ്യമായി വർധനയുണ്ടായി. വില കുത്തനെ ഉയർന്നതോടെ പച്ചമത്സ്യത്തിനു ആവശ്യക്കാർ കുറഞ്ഞു. ഇത് കച്ചവടക്കാർക്കു പ്രതിസന്ധിയായി.
അടുത്തകാലത്തെങ്ങും ഇല്ലാത്ത വിധമാണ് മത്സ്യത്തിനു വില വർധിച്ചതെന്നു ഉപഭോക്താക്കൾ പറയുന്നു. ട്രോളിംഗ് നിരോധനത്തിനു മുന്നോടിയാണ് വില വർധനയെന്നാണ് കച്ചവടക്കാരുടെ പക്ഷം. വില കൂടിയതോടെ പല ഇനം മീനുകളും മാർക്കറ്റിൽ എത്തുന്നില്ല. ഹോട്ടലുകളിൽ മീൻ വിഭവങ്ങൾക്ക് വില കൂടിയിട്ടുണ്ട്.