വെള്ളമുണ്ട: പഞ്ചായത്തിലെ കൊമ്മയാടിൽ ത്രീ സ്റ്റാർ കൂട്ടായ്മയുടെയും ടാഗോർ ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. യൂനുസ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ, ബിജു മോൻ, ആഷിഖ് കണ്ണാടി, ഇ. സിദ്ദീഖ്, എഎസ്ഐ മൊയ്തു എന്നിവർ പ്രസംഗിച്ചു.