അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന്
1298835
Wednesday, May 31, 2023 4:48 AM IST
ഗൂഡല്ലൂർ: നീലഗിരിയിൽ പാതയോരങ്ങളിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. ഗൂഡല്ലൂർ-ബത്തേരി, ഗൂഡല്ലൂർ-പന്തല്ലൂർ-ചേരന്പാടി, ഗൂഡല്ലൂർ-ഓവാലി, ഉൗട്ടി-ഗൂഡല്ലൂർ തുടങ്ങിയ പ്രധാന പാതകളിൽ പാതയോരങ്ങളിൽ ഭീമൻ മരങ്ങൾ ഭീഷണിയുയർത്തുന്നുണ്ട്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണിയുയർത്തുന്ന മരങ്ങളാണിവ.