കെഎസ് യു സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
1298834
Wednesday, May 31, 2023 4:48 AM IST
കൽപ്പറ്റ: കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 66 -ാമത് സ്ഥാപകദിനാഘോഷം നടത്തി. വിദ്യാർഥികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സജീവമായി ഇടപ്പെട്ട് അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പേരാട്ടം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോവാൻ സ്ഥാപക ദിനത്തിൽ പ്രതിജ്ഞ എടുത്തു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെഎസ് യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, ബിനു തോമസ്, നിഖിൽ തോമസ്, സുശോബ് ചെറുകുന്പം എന്നിവർ പ്രസംഗിച്ചു.