അധ്യാപക നിയമനം
1298437
Tuesday, May 30, 2023 12:29 AM IST
കൽപ്പറ്റ: കൈതക്കൽ ഗവ. എൽപി സ്കൂളിൽ എച്ച്ടിവി (എൽപിഎസ്എ) തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ 31 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.
മൂലങ്കാവ്: മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സുവോളജി, ഹിന്ദി, കെമിസ്ട്രി ജൂണിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂണ് ഒന്നിന് 11.30ന് സ്കൂൾ ഓഫീസിൽ നടക്കും. പടിഞ്ഞാറത്തറ: ഗവ.എൽപി സ്കൂളിൽ ഒഴിവുള്ള എൽപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമത്തിനുള്ള കൂടിക്കാഴ്ച 31ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി വരിക. ഫോണ്: 9605239269.
കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളജിൽ ഹിസ്റ്ററി കോഴ്സിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ് രണ്ടിന് രാവിലെ 11 ന് നടക്കും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഹാജരാകണം. ഫോണ്: 04936204569.
കൽപ്പറ്റ: മീനങ്ങാടി ഗവ. പോളി ടെക്നിക് കോളജിൽ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ലക്ചർ, ഡെമോണ്സ്ട്രേറ്റർ, ട്രേഡ്സ്മാൻ നിയമനത്തിനായി 31 ന് നടത്താനിരുന്ന കൂടിക്കാഴ്ച ജൂണ് ഒന്നിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോണ്: 04936 247420.
കൽപ്പറ്റ: മാനന്തവാടി ഗവ. കോളജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമലത്തിനുള്ള കൂടിക്കാഴ്ച ജൂണ് ഒന്നിന് രാവിലെ 10.30 ന് കോളജിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്: 04935 240351.
കൽപ്പറ്റ: തരുവണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് സഹിതം ജൂണ് മൂന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്ടി മലയാളം തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂണ് രണ്ടിന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
സർവേയർ കൂടിക്കാഴ്ച
കൽപ്പറ്റ: വയനാട് ഡിജിറ്റൽ റീസർവേ പദ്ധതികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിൽ സർവേയർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 10 മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയും കളക്ടറേറ്റിൽ നടക്കും.
അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോയും അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നിശ്ചിത സമയത്ത് ഹാജരാകണം. ഫോണ്: 04936 202251.