പുത്തൂർവയലിൽ ‘ശാസ്ത്ര സമീക്ഷ’ തുടങ്ങി
1296914
Wednesday, May 24, 2023 12:23 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയത്തിൽ ’ശാസ്ത്ര സമീക്ഷ’ തുടങ്ങി. വിദ്യാർഥികളിൽ ശാസ്ത്ര ചിന്തയും പരിസ്ഥിതി അവോധവും വളർത്തുന്നതിനു ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ സംഘടിപ്പിച്ചതാണ് പരിപാടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു. ഗവേഷണനിലയം മേധാവി ഡോ.വി.ഷക്കീല അധ്യക്ഷത വഹിച്ചു. മാനന്തവാടി മേരിമാതാ കോളജ് അസി.പ്രഫ.ഡോ.സനു ഫ്രാൻസിസ്,പരിസ്ഥിതി പ്രവർത്തകൻ സജി എന്നിവർ പ്രസംഗിച്ചു. ഗവേഷണനിലയം സയന്റിസ്റ്റ് ജോസഫ് ജോണ്‍ സ്വാഗതവും സുജിത് മാരോത്ത് നന്ദിയും പറഞ്ഞു.
പാർട്ട് ടൈം അധ്യാപക ഇന്റർവ്യു
കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപക ഹിന്ദി (കാറ്റഗറി നം 422/2019) തസ്തിക തെരഞ്ഞെടുപ്പിനായി 2022 ഡിസംബർ 28 ന് പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യു 31, ജൂണ്‍ ഒന്ന് തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർഥികൾക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും മൊബൈൽ എസ്എംഎസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്.
ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോയും അസൽ തിരിച്ചറിയൽ രേഖയും, ഒടിവി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04936 202539.