നാളെ കുളത്തുവയൽ തീർഥാടനം തുടങ്ങും
1281970
Wednesday, March 29, 2023 12:27 AM IST
കുളത്തുവയൽ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് താമരശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന കുളത്തുവയൽ തീർഥാടനം 30ന് രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രൽ ദേവാലയത്തില്‍ നിന്നും ആരംഭിക്കും.
തീർഥാടനം താമരശേരി അല്‍ഫോന്‍സാ സ്കൂള്‍ , കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 31ന് രാവിലെ കുളത്തുവയല്‍ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. മരുതോങ്കര ഫൊറോനയിൽ നിന്നും പുലർച്ചെ നാലിന് ആരംഭിക്കുന്ന തീർഥാടനം ചെമ്പനോട, പെരുവണ്ണാമൂഴി വഴി രാവിലെ കുളത്തുവയലിൽ എത്തിച്ചേരും.തുടർന്ന് എട്ടിന് കണ്ണൂർ രൂപതാ ബിഷപ് മാർ അലക്സ് വടക്കുംതല വചന സന്ദേശം നൽകും. 8.30 വിശുദ്ധ കുർബാന, 9.30 നേർച്ച ഭക്ഷണത്തോടെ സമാപിക്കും. പിതാക്കൻമാരും, വൈദീകരും, സന്യസ്തരും അടങ്ങുന്ന ആയിരകണക്കിന് വിശ്വാസികൾ തീര്‍ത്ഥാടനത്തിൽ പങ്കുചേരും. തീർഥാടനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.