എൻഎംഡിസിയിൽ നാട്ടുചന്ത ഉദ്ഘാടനം നാളെ
1281412
Monday, March 27, 2023 12:22 AM IST
കൽപ്പറ്റ: പിണങ്ങോട് റോഡിലെ എൻഎംഡിസിയിൽ നാട്ടുചന്ത പ്രവർത്തനം നാളെ പുനരാരംഭിക്കും. എൻഎംഡിസി, കേരള സ്റ്റേറ്റ് എഫ്പിഒ കണ്‍സോർഷ്യം, നെക്സ്റ്റോർ ഗ്ലോബൽ ടെക് കൃഷി അനുബന്ധ വിഭാഗമായ ഫുഡ് കെയർ ഇന്ത്യ എന്നിവ സംയുക്തമായാണ് നാട്ടുചന്ത തുടങ്ങുന്നത്. രാവിലെ 10ന് കൃഷി മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. എൻഎംഡിസി ചെയർമാൻ കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിക്കും. നബാർഡ് ഡിഡിഎം വി. ജിഷ മുഖ്യാതിഥിയാകും.
ഫാർമർ പ്രൊഡ്യൂസർ കന്പനികൾ, കർഷക താത്പര്യ സംഘങ്ങൾ, കുടുംബശ്രീ സംരംഭകർ, കാർഷികാനുബന്ധ സംരംഭകർ തുടങ്ങിയവയുടെയും എഫ്പിഒ കണ്‍സോർഷ്യത്തിന്റെയും നേതൃത്വത്തിൽ സ്ഥിരം സ്റ്റാളുകളും നഴ്സറികളുടെയും മറ്റും താത്കാലിക സ്റ്റാളുകളും നാട്ടുചന്തയിൽ ഉണ്ടാകും. കർഷകർക്കും സംരംഭകർക്കും ഉത്പന്നങ്ങൾ ചന്തയിലെത്തിച്ച് സ്വന്തമായും സ്റ്റാളുകൾ വഴിയും വിൽക്കാം.
നാട്ടുചന്തയിൽ പ്രദർശന-വിപണന മേളയും സംഘടിപ്പിക്കും. ആദ്യ മേള വിമൻസ് ചേംബറിന്റെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ച് മുതൽ നടക്കും. തുടർന്ന് എല്ലാ മാസവും മേളയും കാർഷികോത്പന്ന ലേലവും സെമിനാറും ബോധവത്കരണ പരിപാടികളും ഉണ്ടാകും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിപണി ഇടപെടലിന്റെ ഭാഗമായി കണ്ടെയ്നർ മോഡ് പ്രൊക്യൂർമെന്റ് ആൻഡ് പ്രോസസിംഗ് സെന്ററും എൻഎംഡിസിയിൽ പ്രവർത്തനമാരംഭിക്കും. വിശദവിവരത്തിന്: 9637693009.