ആശാവർക്കർമാർ നേരിടുന്ന പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം കാണണമെന്ന്
1280331
Thursday, March 23, 2023 11:37 PM IST
പുൽപ്പള്ളി: ആശാ വർക്കർമാർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ആവശ്യപ്പെട്ടു.
പുൽപ്പള്ളിയിൽ ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പെണ്മ ആശ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാപകലില്ലാതെ കഷ്ടപ്പെടുന്ന ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകാൻ ഐഎൻടിയുസി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മണി പാന്പനാൽ അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ടി.എസ്. ദിലീപ്കുമാർ, സി.പി. ജോയി, ജോമറ്റ് കോതവഴിക്കൽ, രാജു തോണിക്കടവ് എന്നിവർ പ്രസംഗിച്ചു.