സമാന്തര ചുരം പാതകൾ സാധ്യമാക്കാൻ അടിയന്തര നടപടിവേണമെന്ന്
1279512
Tuesday, March 21, 2023 12:02 AM IST
കൽപ്പറ്റ: കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്നതിന് അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സമാന്തര ചുരംപാതകൾ സാധ്യമാക്കാൻ കേന്ദ്ര, കേരള ഗവണ്മെന്റുകൾ അടിയന്തര നടപടികളെടുക്കണമെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ ഏകദിന ക്യാന്പ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വനംവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ ജനങ്ങൾ സ്വമേധയാ നിയമലംഘന സമരത്തിന് തയാറാകണം. കാൽനൂറ്റാണ്ടോളം പിന്നിടുന്ന പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമാണം പെരുവഴിയിലായതിന്റെ ഉത്തരവാദികൾ വനംവകുപ്പാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള ഭൂമി അടയാളപ്പെടുത്തി റോഡിനായി കൈമാറാൻ വനംവകുപ്പ് തയാറല്ലെങ്കിൽ റോഡിനാവശ്യമായ ഭൂമി ജനങ്ങൾ നേരിട്ടിറങ്ങി പിടിച്ചെടുക്കണം. ജനങ്ങളെ സംരക്ഷിക്കേണ്ട ഗവണ്മെന്റ് ഇക്കാര്യത്തിൽ ജനപക്ഷ നിലപാടെടുക്കണം.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, ടി.എസ്. ജോർജ്, പി.കെ. മാധവൻ നായർ, കെ.കെ. ജോയി, വിൽസണ് നെടുംകൊന്പിൽ, കുര്യൻ ജോസഫ്, റെഡി ഓലിക്കരോട്, ടി.ഡി. മാത്യു, എൻ.എ. ബില്ലി ഗ്രഹാം, അഡ്വ. ജോസഫ് സക്കറിയാസ്, മാത്യു എടയക്കാട്, അഡ്വ. ജോണ്സണ്, ജോർജ് ജോസഫ്, ജോസ് തോമസ്, കെ.വി. മാത്യു, സണ്ണി ജോർജ്, ടോം ജോസ്, പി.എം. ജയശ്രീ. കെ.സി. അന്നമ്മ, സി.കെ. സാവിത്രി, ബേബി പുളിമൂട്ടിൽ, കെ.പി. ഷീജ, ജോയി താനിക്കൽ, സണ്ണി കുടുക്കപാറ, ടി.എം. ജോസഫ്, ജോയി വാധ്യപ്പള്ളി സി.കെ. വിജയൻ, കെ.സി. റോയി എന്നിവർ പ്രസംഗിച്ചു.